cxzcvzvz

മുഹമ്മ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ 41-ാം മണ്ഡലം സമ്മേളനം മുഹമ്മയിൽ നടന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി.വി. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.സനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ, സി.പി. ഉണ്ണി. ടി. ഡി. രാജൻ, ടി.ആർ. സുധീർ, സി.എ. ജയശ്രീ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.രത്നാകരൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ. രാജേന്ദ്രൻ കണക്കും അവതരിപ്പിച്ചു റിട്ടേണിംംഗ് ഓഫീസർ എസ്. ശ്രീദേവിയമ്മയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളായി വി.എസ്. ഷാജി (പ്രസിഡന്റ് ) ബി.രത്നാകൻ (സെക്രട്ടറി) കെ. രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.