
മുഹമ്മ : നീതി ഔദാര്യമല്ല അവകാശമാണ് , സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്നീ മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് മുഹമ്മയിൽ കത്തോലിക്ക കോൺഗ്രസ് സെന്റ് ജോർജ്ജ് ഫെറോന സമിതി സ്വീകരണം നൽകി. ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. പൗലോസ് നെല്ലിക്കാപ്പള്ളി അദ്ധ്യക്ഷനായി. ഫാദർ സെബിൻ തുമുള്ളിൽ, ഫാദർ ആന്റണി കാട്ടൂപ്പാറ, ബിജു സെബാസ്റ്റ്യൻ, സി.ടി. ജോസഫ്, തോമസ് കുറ്റേൽ, രാജുമോൻ കരിപ്പുറത്ത്, സെബാസ്റ്റ്യൻ പട്ടാറ താന്നിക്കൽ, ജോളി പുതുപ്പറമ്പ് എന്നിവർ സംസാരിച്ചു.