ആലപ്പുഴ: വിവരങ്ങൾ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തിൽ ഫയലുകൾ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം.ദിലീപ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സിറ്റിംഗിൽ പരിഗണിച്ച 30 കേസുകളിൽ 26 എണ്ണം തീർപ്പാക്കി. നാല് എണ്ണം അടുത്ത സിറ്റിംഗിനായി മാറ്റി വെച്ചു. റവന്യൂ, പൊലീസ്, തദ്ദേശസ്വയംഭരണം, പി.ഡബ്ല്യൂ.ഡി, കെ.എസ്.ഇ.ബി, ദേവസ്വം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.