
ചേർത്തല:വട്ടക്കര–കടക്കരപ്പള്ളി റോഡ് അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് കടക്കരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പ്രൈമറി ഹെൽത്ത് സെന്ററിലേയ്ക്ക് ഉൾപ്പെടെയുള്ള രോഗികൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.മാസങ്ങൾക്ക് മുമ്പ് പൂഴിയിറക്കി താൽക്കാലിക പരിഹാരം കാണിച്ചെങ്കിലും, തുടർന്നുണ്ടായ മഴമൂലം റോഡ് പൂർണ്ണമായും കുണ്ടും കുഴികളുമായി മാറി. യാത്രക്കാർ തെന്നി വീഴുന്നത് പതിവ് സംഭവമാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. പ്രതിഷേധ സമരം ബി.ഡി.ജെ.എസ് ജില്ല വൈസ് പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു.ചേർത്തല മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ,ജില്ലാ ട്രഷറർ പ്രകാശൻ കളപ്പുരയ്ക്കൽ, ശോഭിനി രവിന്ദ്രൻ,രജിനി മുരളിധരൻ,പഞ്ചായത്ത് സെക്രട്ടറി രംഗരാജൻ,ഷീബു എന്നിവർ സംസാരിച്ചു.ആവശ്യങ്ങൾ പരിഗണിക്കാത്തപക്ഷം കൂടുതൽ സമര പരിപാടികൾ നടത്തുമെന്ന് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.