
മാവേലിക്കര : കഴിഞ്ഞ ഒമ്പതര വർഷങ്ങളായി ഇടതു സർക്കാരിന്റെ വികസന മാജിക്കാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മാവേലിക്കര നിയോജക മണ്ഡലത്തിൽ 142.85 കോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിർമാണം പൂർത്തീകരിച്ചതും നിർമ്മാണം ആരംഭിച്ചതുമായ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കെ.എസ്.ടി.പി ചീഫ് എൻജിനിയർ ഐസക് വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിരദാസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, മാവേലിക്കര നഗരസഭ അദ്ധ്യക്ഷൻ നൈനാൻ.സി കുറ്റിശ്ശേരിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ സ്വാഗതവും മുൻസിപ്പൽ കൗൺസിലർ പുഷ്പ സുരേഷ് നന്ദിയും പറഞ്ഞു.