photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. 18 വാർഡുകളിലെയും ജൈവവൈധ്യത്തെക്കുറിച്ച് ശാസ്ത്രീയമായി വിവരശേഖരണം നടത്തി ക്രോഡീകരിച്ച് തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനം കൊടികുന്നിൽ സുരേഷ് എം .പി നിർവ്വഹിച്ചു. ചടങ്ങിൽ കേരള പഞ്ചായത്ത് വാർത്താചാനലിന്റെ മികച്ച പഞ്ചായത്ത് ജനപ്രതിനിധിക്കുള്ള സേവന പുരസ്കാരം നേടിയ ടി മന്മഥനെയും ചെറുകഥാകൃത്ത് പി.ബി ഹരികുമാറിനെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി മധു.ജി, ഷൈജ അശോകൻ, ദീപ ജ്യോതിഷ്, തൻസീർ,ആർ. രജിത, ആര്യ.വി, ശോഭ.എസ്, റഹ്മത്ത് ഐ, ആത്തുക്കാബിവി,ശ്രീജ.എസ് തുടങ്ങിയവർ സംസാരിച്ചു.