
പൂച്ചാക്കൽ: തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനവും പ്രതിഭകൾക്കുള്ള ആദരവും ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.ആർ. രജിത അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മനോജ് ജോർജ് ഫിലിപ്പ് സ്വാഗതവും ഹെഡ്മാസ്റ്റർ എസ്. ജയലാൽ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്,തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ബി. ഷിബു,വാർഡ് അംഗം ഡി. വിശ്വംഭരൻ, എസ്.എം.സി ചെയർമാൻ ടി.ദേവരാജൻ,പി.ടി.എ പ്രസിഡന്റ് ഭവ്യ രജീഷ്, പൂർവവിദ്യാർത്ഥി പ്രതിനിധി ജോസി തോമസ് , അദ്ധ്യാപകരായ സി.കെ.സിന്ധു,അരുൺകുമാർ എന്നിവർ സംസാരിച്ചു.