
ചേർത്തല:ജെ.എസ്.എസിന്റെ നേതൃത്വത്തിൽ പുന്നപ്ര–വയലാർ– മാരാരിക്കുളം–മേനാശ്ശേരി രക്തസാക്ഷി വാർഷിക ദിനാചരണ അനുസ്മരണ സമ്മേളനം നടത്തി. ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്തു.ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ.പി.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു.ജെ.എസ്.എസ് വർക്കിംഗ് പ്രസിഡന്റ് അഡ്വ.സഞ്ജീവ് സോമരാജൻ, കാട്ടുകളം സലിം,പി.സി.ജയൻ,പി.രാജു,അഡ്വ.അഹമ്മദ് അമ്പലപ്പുഴ,വി.കെ. സുനിൽകുമാർ,ആർ.ശശിന്ദ്രൻ,ബിജു കോട്ടുപ്പള്ളി എന്നിവർ സംസാരിച്ചു.