കായംകുളം : എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ഗുരുകീർത്തി പുരസ്കാര വിതരണം ഇന്ന് വൈകിട്ട് 3 മണിക്ക് കായംകുളം യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും.സ്വാമി വിശുദ്ധാനന്ദ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, വൈസ് പ്രസിഡന്റ് കോലത്ത് ബാബു, എ.പ്രവീൺകുമാർ, മഠത്തിൽ ബിജു, പനയ്ക്കൽ ദേവരാജൻ,മുനമ്പേൽ ബാബു,ജെ.സജിത്ത് കുമാർ,എൻ. ദേവദാസ് ,സംഘംരവി ,എൻ.സദാനന്ദൻ,പി .എസ് ബേബി,സുഷമ തങ്കപ്പൻ,ഭാസുര മോഹനൻ എന്നിവർ സംസാരിക്കും. ശാഖാ യോഗാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാരം വിതരണം ചെയ്യും.
.