
കായംകുളം : നഗരത്തിൽ കായംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത് അശാസ്ത്രീയമാണെന്ന് ആക്ഷേപമുയരുന്നു. ഇടുങ്ങിയ റോഡിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാഹനയാത്രക്കാർ തമ്മിൽ തർക്കങ്ങളും ഉണ്ടായി.
കെ.പി റോഡിലെയും ലിങ്ക് റോഡിലെയും ഒരു വശത്തെ കൈവരികൾ മാറ്റി പാർക്കിംഗ് സൗകര്യം ഒരുക്കുവാനോ സീബ്രാ ലൈൻ വരയ്ക്കാനോ തയ്യാറാകാതെയാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. സിഗ്നൽ ലൈറ്റ് ഇവിടെ നിന്ന് മാറ്റി റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്ത് എവിടെയെങ്കിലും സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
സിഗ്നൽ വന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചു
ഓവർടേക്ക് ചെയ്തെത്തുന്ന വാഹനങ്ങൾ തടസമുണ്ടാക്കും
ഇതോടെ വാഹനങ്ങളിലുള്ളവർ തമ്മിലുള്ള തർക്കവും പതിവായി
മാവേലിക്കര റോഡിൽ നിന്നുവരുന്ന വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്
ഓവർടേക്ക് ചെയ്തു വരുന്ന വാഹനങ്ങൾ പച്ച സിഗ്നൽ മാറി മുന്നോട്ടുപോകുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഇതുമൂലം തർക്കങ്ങൾ ഇനിയും കൂടാനാണ് സാധ്യത. ട്രാഫിക് സിഗ്നലും ഗതാഗത പരിഷ്കരണവും നടപ്പാക്കിയത് നഗരസഭ അറിഞ്ഞുകൊണ്ടാണോ എന്ന് വ്യക്തമാക്കണം
- സിനിൽ സബാദ് ,കായംകുളം യൂണിറ്റ് പ്രസിഡന്റ്വ്യാപാരി വ്യവസായി ഏകോപന സമിതി