ആലപ്പുഴ: സംസ്ഥാന സർക്കാറിന്റെ വിഷൻ 2031 സംസ്ഥാനതല കാർഷിക സെമിനാർ ഇന്ന് രാവിലെ ഒമ്പതിന് ആലപ്പുഴ കളർകോട് യെസ്‌കെ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10ന് നയരേഖ അവതരണവും ഉദ്ഘാടനവും മന്ത്രി പി. പ്രസാദ് നിർവഹിക്കും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വകുപ്പിന്റെ നേട്ടങ്ങൾ എന്ന വിഷയം പ്രിൻസിപ്പൽ സെക്രട്ടിയും കാർഷികോത്പാദന കമ്മിഷണറുമായ ഡോ. ബി. അശോക് അവതരിപ്പിക്കും. എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡറയക്ടർ എച്ച്. ഷബിന, പ്രിൻസിപ്പൽ കൃഷി ഓഫിസർ സി. അമ്പിളി എന്നിവർ പങ്കെടുത്തു.