medical-camp

മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെന്നിത്തല മേഖല കമ്മിറ്റിയും ചെന്നിത്തല ഈഴക്കടവ് അൻഫോൻസ ഭവനിൽ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും കണ്ണട വിതരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി ഉദ്ഘാടനം ചെയ്തു. ജോ.കൺവീനർ ഇ.എൻ നാരായണൻ അദ്ധ്യക്ഷനായി. മേഖല കൺവീനർ കെ.കലാധരൻ, ജനറൽ സെക്രട്ടറി എൻ.ആർ സോമൻപിള്ള, ഡോ.പ്രിയ ദേവദത്ത്, ആർ.സഞ്ജീവൻ, മിഥു ശിവദാസ്, ബി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.