അമ്പലപ്പുഴ : സാംബവ സമുദായാചാര്യനും നവോത്ഥാന നായകനുമായ മഹാത്മ കാവാരികുളം കണ്ഠൻ കുമാരന്റെ 162-ാമത് ജന്മദിനത്തോടനുബന്ധിച്ച് അഖിലകേരള ഹിന്ദു സാംബവ യുവജനസംഘത്തിന്റെ (എ.കെ.എച്ച്.എസ്.വൈ.എസ് ) ആഭിമുഖ്യത്തിൽ '' നവോത്ഥാന നാളുകളിലെ നവജ്ഞാന അന്വേഷണങ്ങളും കാവാരികുളം കണ്ഠൻ കുമാരനും '' എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിക്കും . ഇന്ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് ജെൻഡർ ഹാളിൽ നടത്തുന്ന സെമിനാർ പി .പി. ചിത്തരഞ്ജൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും . പിന്നാക്ക വികസന വിഭാഗ മുൻ ഡയറക്ടർ വി. ആർ .ജോഷി സെമിനാർ നയിക്കും . യുവജനസംഘം നേതാക്കളായ ആഷിഖ് മാധവ് , പ്രവീൺ കെ കുമാർ , രജിന്‍ കോന്നി എന്നിവർ നേതൃത്വം നല്‍കും .