അമ്പലപ്പുഴ: കഞ്ഞിപ്പാടം കൂറ്റുവേലി ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികൾ മോഷണം പോയി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ദേവസ്വം മാനേജർ മധു അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. . രാത്രി കാലങ്ങളിൽ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.