ambala

അമ്പലപ്പുഴ: വൈശ്യംഭാഗം ബിഷപ്പ് ബോഹവഞ്ചൂർ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ശാന്തിഭവനിലെ അന്തേവാസികൾക്ക് പൊതിച്ചോറും നിത്യോപയോഗ സാധനങ്ങളുമായെത്തി. അദ്ധ്യാപകരായ സിസ്റ്റർ മാർട്ടിന, നീനു മുരളി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ എത്തിയത്. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.