അമ്പലപ്പുഴ: വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി അമ്പലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്യൂച്ചറിന്റെ നേതൃത്വത്തിൽ സുഹൈൽ വൈലിത്തറ സ്മാരക സ്‌കോളർഷിപ്പിന്റെ രണ്ടാംഘട്ട വിതരണ പരിപാടി നാളെ നടക്കും. വൈകിട്ട് 4ന് ഗവ: ടി.ഡി.മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ യു. എ. ഇ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി: ആർ.ഹരികുമാർ തട്ടാരു പറമ്പിൽ ഉദ്ഘാടനം ചെയ്യും. പി.പ്രേമകുമാർ, മുഹമ്മദ് ഹനീഫ് എന്നിവരെ എച്ച്.സലാം എം.എൽ.എ ആദരിക്കും. വിദ്യാർത്ഥികൾക്ക് വേണ്ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ: ബി.പത്മകുമാർ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസിൽ നിന്ന് സ്‌കോളർഷിപ്പ് ഏറ്റുവാങ്ങും. ഫ്യൂച്ചർ രക്ഷാധികാരി ഡോ: കെ.ജി.പത്മകുമാർ, കമ്യൂണിറ്റി മെഡിസിൻ അസി.പ്രൊഫസർ ഡോ.വിശ്വകല, ഫ്യൂച്ചർ ഖത്തർ ചാപ്ടർ ചെയർമാൻ അഷറഫ് കുന്നക്കാട് എന്നിവർ പ്രസംഗിക്കും. ചെയർമാൻ അഡ്വ.എ. നിസാമുദീൻ, ജനറൽ സെക്രട്ടറി യു. അഷ്രഫ് ,ജോയിന്റ് സെക്രട്ടറി നിസാർ കുന്നുമ്മ, ട്രഷറർ കമാൽ പള്ളാത്തുരുത്തി, ഷഫീക്ക് കാക്കാഴം, അനിൽ വെള്ളൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.