s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ പോളിയോ ദിനത്തോടനുബന്ധിച്ച്, പോളിയോ രോഗം ബാധിച്ച് വീൽ ചെയറിൽ ജീവിക്കുമ്പോഴും വിവിധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വീൽ ചെയർ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ അജിത് കൃപ, ജാഫർ, മനോജ് തുടങ്ങിയവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് നസീർ പുന്നയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേണൽ സി. വിജയകുമാർ, അഡ്വ.പ്രദീപ് കൂട്ടാല, ഹരികുമാർ ജി., കെ. എസ്. ജനാർദനൻ പിള്ള, സാം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.