ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയനിൽ വിവാഹപൂർവ്വ പഠന ക്ലാസ് 69-ാം മത് ബാച്ച് 25, 26 തീയതികളിൽ യൂണിയൻ മന്ദിരത്തിൽ നടക്കും. ഇന്ന് രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനാകും. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമരാജൻ എന്നിവർ സംസാരിക്കും. കോ-ഓർഡിനേറ്ററും യൂണിയൻ കൗൺസിലറുമായ അഡ്വ.യു ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. കാശിനാഥൻ നന്ദിയും പറയും.