
കായംകുളം:എക്സൈസ് സംഘം കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്ത് നിന്ന് ഒന്നരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഒഡീഷ സ്വദേശിയായ സമിത് സൻസേത്തിനെയാണ് (19) അറസ്റ്റ് ചെയ്തതത്. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽനിന്നുവരുമ്പോൾ വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതി.
സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ എന്നവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.