കായംകുളം : പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി കായംകുളത്ത് നടന്ന ഭിന്നശേഷി കലാമേള ദിവ്യാംഗ് സമാപിച്ചു. ജില്ലയിലെ 17 ഓളം സ്പെഷ്യൽ സ്കൂളുകളിൽ നിന്നു 500 ഓളം കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനം സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം സ്പെഷ്യൽ സ്കൂളുകൾക്ക് ആദരവ് സമർപ്പിച്ചു. അടുത്തവർഷത്തെ കലോത്സവത്തിന്റെ പ്രഖ്യാപനവും ഡോ. പുനലൂർ സോമരാജൻ നടത്തി.