അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് 796-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. നിലവിലെ പ്രസിഡന്റ് എം.ടി.മധു നയിച്ച പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പൊതുയോഗത്തിൽ സെക്രട്ടറി ഇൻ ചാർജ് കെ.ഉത്തമൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു .പ്രസിഡൻ്റ് എം.ടി.മധു അദ്ധ്യക്ഷനായി. എം.ടി.മധു (പ്രസിഡന്റ്), എ.ഗോപകുമാർ (വൈസ് പ്രസിഡന്റ്), കെ.ഉത്തമൻ (സെക്രട്ടറി), തനൂജ ബൈജു (യൂണിയൻ മാനേജിംഗ് കമ്മറ്റി അംഗം), എസ്.മഹേഷ് തട്ടാന്റെ പറമ്പ് ,ഒ.ശ്യാംക്കുട്ടൻ, അജിമോൻ മണ്ണാംപറമ്പ്, എൻ.വിനേഷ് കുമാർ, അനിൽകുമാർ പൂച്ചപ്പറമ്പ് ,എം.വിമൽദാസ് ,കെ .സി രാജീവൻ കൊച്ചു പറമ്പ് (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ), ഉദയഭാനു പുതുവാക്കച്ചിറ ,നടേശൻ പുഷ്പാലയം, മഞ്ചേഷ് പാലപ്പറമ്പ് (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.

പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ, പായൽക്കുളങ്ങര ശ്രീദേവീ ക്ഷേത്രം എന്നിവ ശാഖയുടെ കീഴിലുള്ളതാണ്.