
അമ്പലപ്പുഴ: ഒറ്റ മഴയിൽ തോടായി മാറും. ഇതോടെ കാൽനടയാത്ര പോലും ദുരിതത്തിലാകും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാർഡിൽ വളഞ്ഞവഴി ബീച്ച് റോഡിൽ നിന്ന് തുടങ്ങി കണ്ടംകുളങ്ങരയിൽ അവസാനിക്കുന്ന നാനൂറ് മീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ അവസ്ഥയാണിത്.
വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പേർ ദിവസവും യാത്രയ്ക്കായി ആശ്രയിക്കുന്നതാണ് റോഡ്. മെഡിക്കൽ കോളേജ് ആശുപത്രി, നിരവധി സർക്കാർ ഓഫീസുകൾ, ദേശീയ പാത എന്നിവിടങ്ങളിലെത്താനുള്ള എളുപ്പ മാർഗ്ഗവും കൂടിയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു പതിറ്റാണ്ടിലേറെയായെങ്കിലും പുനർനിർമ്മാണത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. സൈക്കിളിൽ എത്തുന്ന വിദ്യാർത്ഥികൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. പരാതി പറഞ്ഞ് മടുത്തതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
പൊട്ടിത്തകർന്ന കണ്ടൻകുളങ്ങര- റോഡ് റോഡ് അടിയന്തരമായി പുനർ നിർമിച്ച് സഞ്ചാരയോഗ്യമാക്കണം
- സജി പാറലിൽ, കോൺഗ്രസ് എം. സി. എച്ച് മണ്ഡലം സെക്രട്ടറി