ആലപ്പുഴ : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും എട്ടാം ക്ലാസ് മുതൽ പി.ജി പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിനുളള അപേക്ഷയും ഒന്നാം വർഷ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പിനുള്ള അപേക്ഷയും സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31 വരെ ദീർഘിപ്പിച്ചതായി ജില്ല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0477-2267751.