എരമല്ലൂർ : ചന്തിരൂർ ദൈവവെളി ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുക്കൊണ്ട് നടക്കുന്ന ബാലാലയ പ്രതിഷ്ഠയും സ്കന്ദഷഷ്ഠിയും 27ന് നടക്കും. രാവിലെ 7.30.ന് ദേവീ കലശാഭിഷേകം, 9.30ന് ബാലാലയപ്രതിഷ്ഠ. ക്ഷേത്രം തന്ത്രി നീണ്ടൂർമന നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി മുല്ലേത്ത് കണ്ണൻ എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് ഉണ്ണിശാന്തി, കണ്ണൻതന്ത്രി എന്നിവരുടെ കാർമ്മികത്വത്തിൽ സ്ക്കന്ദഷഷ്ഠി പൂജയും നടക്കും. അന്നേദിവസം വിശേഷാൽ പൂജകൾ, വിവിധ ദ്രവ്യാഭിഷേകങ്ങൾ, അന്നദാനം എന്നിവയും നടക്കുമെന്ന് സെക്രട്ടറി പവിത്രൻ അറിയിച്ചു.