ആലപ്പുഴ : ജെ.എസ്.എസ് ജില്ലാ സമ്മേളനം നാളെ റെയ്‌ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ.എ.വി.താമരാക്ഷൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രെട്ടറി ഇൻ ചാർജ് ബാല രാമപുരം സുരേന്ദ്രൻ, കെ.പി.സുരേഷ് കുട്ടനാട്, ജില്ലാ കൺവീനർ റെജി റാഫേൽ, ചെയർമാൻ രാധാകൃഷ്ണ പണിക്കർ, അഡ്വ അജയകുമാർ, പ്രമോദ് ഒറ്റക്കണ്ടം, വിനോദ് വയനാട്, ജോണി പുതിയിടം, നീനാ ഗിരി, തീഷ് മട്ടന്നൂർ, രാജു കട്ടത്തറ, മലയിൻകീഴ് നന്ദകുമാർ, യു.കെ.കൃഷ്ണൻ., ജേക്കബ്ബ് അമ്പലപ്പുഴ, അനിൽകുമാർ എരമല്ലൂർ, കെ.കെ.ശിവദാസ്, പന്തളം രാജേന്ദ്രൻ, മുരളി അസലപ്പുഴ, എ.പി. ജോർജ് , എം.സി സതീശൻ, കെ.എ. ഫിറോസ് , രാജി ച ന്ദ്രൻ . ബിജു എറണാകുളം, മനോജ് എം.ടി, കെ.പി. ലെനിൻ തുടങ്ങിയവർ സംസാരിക്കും