ggg

ഹരിപ്പാട്: മണ്ണാറശാല യു. പി. സ്കൂൾ വേദിയായി നവംബർ 3, 4, 5, 6 തീയതികളിൽ നടക്കുന്ന ഹരിപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ. കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധിയുമായ എസ്. നാഗദാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി. മധു വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നിർമല കുമാരി, മിനി സാറാമ്മ, കൗൺസിലർമാരായ എസ്. രാധാമണിയമ്മ, ശ്രീജാകുമാരി, ഹരിപ്പാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.അരുൺ ജേക്കബ്, ഫയർ സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ്, എക്സൈസ് ഓഫീസർ വി.അരുൺ കുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. വേണു, പ്രഥമാദ്ധ്യാപക ഫോറം കൺവീനർ ആർ. രാജീവ്‌, പ്രഥമാദ്ധ്യാപക സരിതാദേവി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക കെ.എസ്. ബിന്ദു സ്വാഗതവും എസ്. ആര്യൻ നമ്പൂതിരി നന്ദിയും പറഞ്ഞു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ. കെ. രാമകൃഷ്ണൻ ചെയർമാനും സ്കൂൾ പ്രഥമാദ്ധ്യാപിക കെ.എസ് ബിന്ദു ജനറൽ കൺവീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.മധു ട്രഷററുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു.