ambala

അമ്പലപ്പുഴ : എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന പടിഞ്ഞാറ് ശാഖയിലെ നാലാം നമ്പർ കുടുംബ യൂണിറ്റ് യോഗം ചേർന്നു.ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദി ദിനാചരണത്തിൽ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും ശിവഗിരി തീർത്ഥാടനം നടത്തുവാനും തീരുമാനിച്ചു. ശാഖ പ്രസിഡന്റ് പി.ദിലീപ് കൊച്ചു പറമ്പ് ഉദ്ഘാടനം ചെയ്തു .ശാഖാ സെക്രട്ടറി.വി.ഉത്തമൻ അമ്പലപ്പുഴ അദ്ധ്യക്ഷനായി.സന്തോഷ് കൃഷ്ണ കൃപ, സിമി സന്തോഷ്, ശ്രീജി ശ്യാമളാലയം, തുളസി എന്നിവർ സംസാരിച്ചു.