
മുഹമ്മ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 10 -ാം വാർഡിലെ വിശാലുപറമ്പ് ഷേണായി റോഡിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവ്വഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസിന്റെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അനുവദിച്ചിരൂന്നു. ഈ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. വിശാലുപറമ്പ് പ്രദേശത്ത് ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായഞ്ഞ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഉദയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശരവണൻ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു . അഡ്വ. ആർ. റിയാസ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം ആർ.രാജേഷ് നന്ദി പറഞ്ഞു.