bjp-prathishedham

ചെന്നിത്തല: അടിയന്തരമായി കൃഷി ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് കൃഷി ഭവന് മുന്നിൽ ബി.ജെ.പി യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഏറെ നാളുകളായി കൃഷി ഓഫീസറുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ് ചെന്നിത്തല കൃഷിഭവനിൽ. തഴക്കര പഞ്ചായത്തിലെ കൃഷി ഓഫീസർക്കാണ് താത്കാലിക ചുമതലയെങ്കിലും ഇവിടേക്ക് എത്താറില്ലെന്നാണ് ആരോപണം.അടിയന്തരമായി ഇവിടെ കൃഷി ഓഫീസറെ നിയമിക്കാൻ സർക്കാരും ബന്ധപ്പെട്ട വകുപ്പും തയ്യാറായില്ലെങ്കിൽ കർഷകരെ അണി നിരത്തി വമ്പിച്ച ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ. പി മുന്നറിയിപ്പ് നൽകി. ചെന്നിത്തല കൃഷിഭവനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബിനുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.ജയദേവ്, പ്രവീൺ കാരാഴ്മ, ബിന്ദു പ്രദീപ്, ദീപാ രാജൻ, ഗോപൻ ചെന്നിത്തല, കീർത്തി വിപിൻ, ബി.ജെ.പി സംസ്ഥാന സമിതിയംഗം സദാശിവൻ പിള്ള, ജില്ലാ സെക്രട്ടറി സജു കുരുവിള, മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രണവം, സെക്രട്ടറി ഹരി മണ്ണാരേത്ത്, മേഖല പ്രസിഡന്റ് കെ.സേനൻ, സെക്രട്ടറി കേശവപ്രസാദ്, വൈസ് പ്രസിഡൻ്റ് സണ്ണിക്കുട്ടി മാത്യു, കർഷക മോർച്ച ജനറൽ സെക്രട്ടറി രാമചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.