മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ' നാമ്പുകൾ' എന്ന പേരിൽ കഥ, കവിത ശിൽപ്പശാല സംഘടിപ്പിച്ചു.വയലാറിന്റെ അമ്പതാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണവും കവിതാപാരായണവും സിനിമ ഗാനാലാപന മത്സരവും നടത്തി. സാഹിത്യകാരി എം. മഞ്ജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ, പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ, സി.കെ. മണി ചീരപ്പൻചിറ, സ്റ്റാഫ് സെക്രട്ടറി എസ്.സോളി, സീനിയർ അസി.എൻ.കെ.സുപ്രിയ, കോ- ഓർഡിനേറ്റർ എം.വി.സാബുമോൻ എന്നിവർ സംസാരിച്ചു. പി.കെ.ഷാജി, ഡെൽസൺ എം.സ്കറിയ, കെ.വി.രതീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. അദ്ധ്യാപകരായ വിദ്യ രവീന്ദ്രൻ, വി.സീമ, പി.സ്മിത, കെ.പി.ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിജയികൾക്ക് സി.കെ.മണി ചീരപ്പൻ ചിറ ഏർപ്പെടുത്തിയ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.