ചേർത്തല: ചേർത്തല കെ.വി.എം ഗ്രൂപ്പിന്റെ ടെക്‌നോ മാനേജ്‌മെന്റ് ഫെസ്റ്റ് ഫ്യൂച്ചറെൻസ്യ 2കെ 25 കെ.വി.എം വാരനാട് കാമ്പസിൽ 28ന് നടക്കും. കെ.വി.എം എൻജിനിയറിംഗ് കോളേജ്,ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്നിക് കോളേജ്,എം.ബി.എ,എം.സി.എ കോളേജ് എന്നിവ ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെ.വി.എം ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് പി.ആർ.ഒ പ്രൊഫ.ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി,കെ.വി.എം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ഐ.ടി പ്രിൻസിപ്പൽ ഡോ.ബി.ഷാജിമോഹൻ, കെ.വി.എം ആർട്ട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ എഫ്.സെറിൻ,കെ.വി.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ.പി.എ.ഹബീബ് റഹിമാൻ, ബി.ടെക് എച്ച്.ഒ.ഡി അനീറ്റ എബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ലയണൽ മെസിയുടെ വരവിനെ ആസ്പദമാക്കി നടത്തുന്ന ഇന്റർ കോളിജിയേറ്റ് ക്വിസ് മത്സരമാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം വിദ്യാർത്ഥികളിൽ സാങ്കേതികതയോടും മാനേജ്‌മെന്റിനോടുമുള്ള ആകർഷണം വർദ്ധിപ്പിക്കുകയും പുതുമയുള്ള ആശയങ്ങൾക്ക് വേദി ഒരുക്കുകയും ചെയ്യുയെന്നതാണ് ഫെസ്റ്റിന്റെ മുഖ്യ ഉദ്ദേശം. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. മത്സരവിജയികൾക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളുണ്ടാകും. രജിസ്‌ട്രേഷൻ സൗജന്യമാണ്. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 94000 28379, 94959 90787, 99469 19849.