ചേർത്തല: എസ്.എൻ.ഡി.പി യോഗം 437-ാം നമ്പർ ശാവശേരി ശാഖായോഗത്തിലെ ക്ഷേമ പെൻഷൻ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണ പദ്ധതി നാളെ തുടങ്ങുമെന്ന് ശാഖ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ,സെക്രട്ടറി വി.ജി.ശ്രീശൻ,ഭാരവാഹികളായ പി.എസ്.മോഹൻ,വി.അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25പേർക്ക് പ്രതിമാസം ക്ഷേമപെൻഷനും ഉന്നത വിദ്യാഭ്യാസം നടത്തുന്ന രണ്ട് പേർക്ക് പ്രതിമാസം വിദ്യാഭ്യാസ സ്‌കോളർഷിപ്പുമാണ് നൽകുന്നതെന്ന് അവർ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 4ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ശാഖാ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖലാ ചെയർമാൻ കെ.പി.നടരാജൻ മുഖ്യപ്രഭാഷണം നടത്തും. കൺവീനർ പി.ഡി.ഗഗാറിൻ സംഘടനാ സന്ദേശം നൽകും.മേഖല കമ്മിറ്റി അംഗങ്ങളായ ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ,യൂണിയൻ കമ്മിറ്റി അംഗം വി.അശോകൻ എന്നിവർ സംസാരിക്കും. പദ്ധതി സ്‌പോൺസർ ചെയ്ത പി.എസ്.മോഹൻ, ഡോ.ടി.ആർ.ഷേർളി, കെ.ആർ.ദേവദാസ്, വി.അശോകൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.