photo

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ചിലമ്പൊലി - 2025 എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ,ആർ. സുജ , കെ.സുമ അംഗങ്ങളായ ശ്യാമള ദേവി, അഡ്വ. കെ.വിജയൻ,എസ്. ബൃന്ദ ,ശാന്തി സുഭാഷ്, സെക്രട്ടറി സി.വി. അജയകുമാർ, സേവ് ആൻച് ഫാമിലി എക്സിക്യൂട്ടീവ് അംഗം പൊന്നമ്മ,ഷംസുദീൻ, കെടി.ഷീബ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സമ്മാനദാനവും പ്രതിഭകളെ ആദരിക്കലും നടന്നു.