cascfa

ആലപ്പുഴ : 2025-26ജനകിയ അസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം നഗരസഭയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന വാഴ കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി. ശശികല നിർവഹിച്ചു. 17-ാം വാർഡിലെ കർഷകൻ ഭാസ്ക്കരൻ ആദ്യ വാഴ വിത്ത് ഏറ്റുവാങ്ങി. 17ാം വാർഡ് കൗൺസിലർ ബിജു ആർ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ജെ. ഉഷ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജെ.ആദർശ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ രാധാകൃഷ്ണൻ സംസാരിച്ചു. എ.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു പി നന്ദി പറഞ്ഞു.