
ചാരുംമൂട് : ചാരുംമൂട്ടിൽ പൊതുശുചിമുറി നിർമ്മിക്കണമെന്ന് മഹിളാമോർച്ച ചാരുംമൂട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മഹിളാ മോർച്ച ചാരുംമൂട് മണ്ഡലം കമ്മറ്റിയുടെ ശില്പശാലയിൽ അവതരിച്ച പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ജംഗ്ഷനിലെ വഴിവിളക്കിന്റെ അപര്യാപ്തതയും പരിഹരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ .സഞ്ജു ശില്പശാല ഉദ്ഘാടനം ചെയ്തു . മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ദീപ ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ പൊന്നമ്മ സുരേന്ദ്രൻ, ജില്ലാ മണ്ഡലം നേതാക്കന്മാരായ മഞ്ജു അനിൽ, രാജി, അജിത ബിനു, ആര്യ ആദർശ് തുടങ്ങിയവർ സംസാരിച്ചു.