ചെന്നിത്തല: ചെന്നിത്തല- തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് വികസന സദസ് ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷയാകും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് വികസന രേഖയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ഗോപകുമാർ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.മധുമോഹന്‍ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിക്കും.