ചെന്നിത്തല: ഇന്ന് ചെന്നിത്തല പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് ബി.ജെ.പി ആരോപിച്ചു. വികസന സദസ് ബഹിഷ്‌കരിക്കുവാനും വികസന മുരടിപ്പിൻ്റെ നേർക്കാഴ്ച ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുന്നതിനായി തിങ്കളാഴ്ച രാവിലെ 10 ന് കാരാഴ്മ മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തുവാനും ബി.ജെ.പി ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ഗോപൻ ചെന്നിത്തല, ജി.ജയദേവ്, പ്രവീൺ കാരാഴ്‌മ, ബിന്ദു പ്രദീപ്, ദീപാ രാജൻ, കീർത്തി വിപിൻ സദാശിവൻ പിള്ള, സജു കുരുവിള, ബിനു രാജ്, പ്രവീൺ പ്രണവം, ഹരി മണ്ണാരേത്ത്, രതീഷ്, കെ.സേനൻ, കേശവപ്രസാദ് എന്നിവർ പങ്കെടുത്തു.