ബുധനൂർ: 'ആരോഗ്യകേരളം ഐശ്വര്യകേരളം' എന്ന ലക്ഷ്യപ്രാപ്‌തിക്കായി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഗ്രന്ഥശാലാ ഹാളിൽ കർഷകസദസും മുഖാമുഖം പരിപാടിയും നടക്കും. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്യും. കെ. കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം അഡ്വ.പി.വിശ്വംഭരപണിക്കർ മുഖ്യപ്രഭാഷണം നടത്തും. മികച്ച കാർഷിക പ്രക്ഷേപകനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രവ്യമാദ്ധ്യ മ 'കർഷക ഭാരതി' പുരസ്‌കാരം ലഭിച്ച ആകാശവാണി മുൻ പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരൻ തഴക്കരയെയും പ്രദേശത്തെ മികച്ച കർഷകരെയും ചടങ്ങിൽ ആദരിക്കും. .