മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാവിലെ ബുദ്ധ ജംഗ്ഷനിൽ നിന്ന് വിവിധ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സാംസ്ക്കാരിക ഘോഷയാത്ര നടന്നു. സാംസ്ക്കാരിക ഘോഷയാത്ര ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.സുധാകരക്കുറുപ്പ്, വിജയമ്മ ഫിലേന്ദ്രൻ,ടി.വി രത്നകുമാരി, ഷീബ സതീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീല രവീന്ദ്രനുണ്ണിത്താൻ, ഷീല, ബി.കെ പ്രസാദ്, ആർ അജയൻ, കെ.പ്രദീപ്, ഉമാ താരാനാഥ്, അനിൽ, അമ്പിളി, ഗിരിജാ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജുളാദേവി, ജി.ആതിര, സി.ഡി എസ് ചെയർപേഴ്സൺമാരായ തുളസീഭായ്, പ്രസന്ന ഷാജി, സലൂജ, ലേഖാ സജീവ്, ഗീത ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ഗോപകുമാർ എന്നിവർ സംസാരിച്ചു.