ഹരിപ്പാട്: സ്വർണ കൊള്ളക്ക് കൂട്ട് നിന്ന ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്ന് ബി.ഡി.ജെ.എസ് ഹരിപ്പാട് മണ്ഡലം കമ്മിറ്റി അവശ്യപെട്ടു. കള്ളനെ താക്കോൽ ഏൽപ്പിച്ചത് പോലെയാണ് ഭക്ത ജനങ്ങളുടെ അവസ്ഥ. കൊള്ളക്കാർക്ക് എതിരെ കർശന നടപടി കൈക്കൊള്ളണമെന്നും യോഗം ആവിശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ മോഹനൻ പള്ളിപ്പാട് അദ്ധ്യക്ഷനായി. ആലപ്പുഴ സൗത്ത് ജില്ല ജനറൽ സെക്രട്ടറി സതീഷ് കായംകുളം, സൗത്ത് ജില്ല സെക്രട്ടറി പ്രവീൺ കെ.പി, ബി.ഡി.വൈ.എസ് സൗത്ത് ജില്ല സെക്രട്ടറി ജിതിൻ ചന്ദ്രൻ ഹരിപ്പാട്, പി. ശ്രീധരൻ, ശിവദാസൻ, വിജയൻ. വി തുടങ്ങിയവർ സംസാരിച്ചു.