ചേർത്തല: എസ്.എൻ.ഡി.പിയോഗം 519 -ാം നമ്പർ തൈക്കൽ ശാഖയിലെ
വിവാഹ ധനസഹായവിതരണം നടന്നു.ശാഖാഹാളിൽ നടന്ന സമ്മേളനത്തിന്
എസ്.ഗിരിജ,ബിന്ദുലാൽ,എൻ.കെ.ഗീത എന്നിവർ ഭദ്ര ദീപ പ്രകാശനം നിർവഹിച്ചു.
സെക്രട്ടറി കെ.ഡി.സദാനന്ദൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് എം.പി.നമ്പ്യാർ
അദ്ധ്യക്ഷത വഹിച്ചു.യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ
ഉദ്ഘാടനവും ധനസഹായ വിതരണം നടത്തി. മിനി പ്രഫുല്ല ചന്ദ്രൻ, ചന്ദ്രിക ബാബു, സിന്ധു ശിവദാസ് എന്നിവർ സഹായം ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ ഷീബാ മുരളി, ലീനാ റോയി, ഉഷാ സുനിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്
കെ.ഡി.സന്തോഷ് നന്ദി പറഞ്ഞു.