
മുഹമ്മ: 79-ാം പുന്നപ്ര -വയലാർ - മാരാരിക്കുളം രക്ത സാക്ഷി വാർഷിക വാരാചരണത്തിന്റെ ഭാഗമായി
മുഹമ്മ നോർത്ത് മേഖലാ വാരാചരണ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി പി എം ജില്ലാ കമ്മറ്റി അംഗം അഡ്വ.ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. വാരാചരണ കമ്മറ്റി പ്രസിഡന്റ് എൻ. ആർ. മോഹിത് അദ്ധ്യക്ഷനായി.
പി. രഘുനാഥ് , സി.ഡി.വിശ്വനാഥൻ , മുഹമ്മ നോർത്ത് മേഖലാ വാരാചരണ കമ്മിറ്റി സെക്രട്ടറി കെ.ഡി.അനിൽ കുമാർ , ഡി.സതീശൻ , സി.കെ.സുരേന്ദ്രൻ , അഡ്വ.എൻ.പി.
കമലാധരൻ , അഡ്വ. ജലജ ചന്ദ്രൻ , ഡി. ഷാജി, സ്വപ്ന ഷാബു എന്നിവർ സംസാരിച്ചു.