
അമ്പലപ്പുഴ: ചരിത്ര പ്രാധാന്യം ഏറെയുള്ള ബുദ്ധമണ്ഡപം ഉൾപ്പടെയുള്ള കരുമാടിക്കുട്ടൻ മണ്ഡപം അവഗണനയിലായിട്ട് പത്തു വർഷത്തോളമാകുന്നു.
ഉമ്മൻചാണ്ടി സർക്കാരിൽ സാംസ്കാരിക മന്ത്രിയായിരുന്ന കെ.സി.ജോസഫ് താത്പര്യമെടുത്ത് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുളള ഈ മണ്ഡപത്തിന് ഉപദേശക സമിതി രൂപീകരിച്ചത് പത്തുവർഷം മുമ്പാണ്.
കരുമാടി മുരളി ചെയർമാനായി രൂപീകരിച്ച കരുമാടിക്കുട്ടൻ മണ്ഡപ വികസന ഉപദേശക സമിതിയുടെ ശ്രമത്തെ തുടർന്ന് 16 ലക്ഷം രൂപയുടെ നവീകരണം നടത്തുകയും പുതിയ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.
സന്ദർശകർക്ക് വിശ്രമസ്ഥലം,കരിങ്കൽ പാകിയ നടവഴി, ഉദ്യാനം, ഇരിപ്പിടങ്ങൾ, സെക്യൂരിറ്റി കാബിൻ എന്നിവ നിർമ്മിക്കുകയും വൈദ്യുതി വിളക്കുകളിൽ സ്ഥാപിക്കുകയും കാവൽക്കാരനെ നിയമിക്കുകയും ചെയ്തു.
നവീകരണത്തിന്റെ ഉദ്ഘാടനം 2015ൽ ജി.സുധാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കെ.സി.വേണുഗോപാൽ എം.പിയുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ മന്ത്രി കെ. സി. ജോസഫ് നിർവഹിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് കാര്യമായ ഒരു നവീകരണവും ഉണ്ടായില്ല. അവഗണനയുടെ നടുവിലാണിപ്പോൾ ഈ ചരിത്ര
സ്‌മാരകം.
സന്ദർശകരുടെ വരവ് കുറഞ്ഞു
# കരുമാടിക്കുട്ടൻ മണ്ഡപവും പരിസരവും കാടുകയറിക്കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതോടെ സന്ദർശകരുടെ എണ്ണവും കാര്യമായി കുറഞ്ഞു
# മണ്ഡപത്തിന്റെ വികസന പ്രവർത്തനങ്ങളെ സ്ഥല പരിമിതി കാര്യമായി ബാധിക്കുന്നുണ്ട്.സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പേരിൽ 10 സെന്റ് സ്ഥലം മാത്രമാണുള്ളത്
# ഇതിന് പരിഹാരമായി മണ്ഡപത്തിന് സമീപത്തെ സർക്കാർ പുറമ്പോക്ക് ഭൂമി പുരാവസ്തു വകുപ്പിന് കൈമാണമെന്നും അവഗണയിൽ നിന്ന് ചരിത്രസ്‌മാരകത്തെ രക്ഷിക്കണമെന്നും ആവശ്യം ശക്തമാണ്