ambala

ആലപ്പുഴ : കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ ജി. എം.സി.ടി.എ ) പ്രൊഫ.ജെ.എസ്.സത്യ ദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ.പി.എസ്. ഷാജഹാൻ അർഹനായി. കെ.ജി.എം.സി.ടി.എയുടെ പ്രഥമ പ്രസിഡന്റും കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവിയും സൂപ്രണ്ടുമായിരുന്നു പ്രൊഫ. സത്യദാസ്. കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രഥമ സെനറ്റ് അംഗമായിരുന്ന ഷാജഹാൻ,​ ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാന്നി പുറത്തേൽ റിട്ട. അധ്യാപകരായ പി.സി.സുലൈമാന്റേയും പി.എം. ബീവിയുടേയും മകനാണ് ഡോ.ഷാജഹാൻ. പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ ഷാമിലയാണ് ഭാര്യ. മക്കൾ: സഫർ, ഡോ.സൈറ.