ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാ‌ർത്ഥന നവംബർ ഒന്നിന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ എട്ടിന് ഗുരുപുഷ്പാഞ്ജലി, 9ന് നടക്കുന്ന പതാക ഉയർത്തൽ ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ നിർവഹിക്കും. 9.15 മുതൽ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും 10.45ന് എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ ഗുരുദേവ ദർശന പ്രഭാഷണവും നടത്തും. 12.15ന് ഗുരുദേവ പൂജ, 12.30ന് ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ വിശേഷാൽ ദിവ്യനാമ സമൂഹാർച്ചന, ഒന്നിന് ഗുരുപ്രസാദ വിതരണം എന്നിവ നടക്കും.