ചേർത്തല: വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷിത്തോടനുബന്ധിച്ച് വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാല ഇന്ന് വൈകിട്ട് 4ന് 'വയലാർ സ്മൃതി' സംഘടിപ്പിക്കും. സ്‌കൂൾ കുട്ടികൾക്കായി വയലാർ കവിതകളുടെ ഗാനാലാപന മത്സരവും വയലാർ അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എസ്.ശശിധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആലപ്പുഴ രമണൻ അവതരിപ്പിക്കുന്ന 'ആയിഷ' എന്ന കഥാപ്രസംഗവും ഉണ്ടാകും