ചേർത്തല: പുരോഗമന കലാസാഹിത്യസംഘം,ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ,യുവകലാസാഹിതി എന്നിവ സംയുക്തമായി വയലാർ അനുസ്മരണം നടത്തും. വയലാർരാമവർമ്മയുടെ 50ാം ചരമവാർഷികത്തിന്റെ ഭാഗമായി 27ന് രാഘവപറമ്പിലാണ് അനുസ്മരണം. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ അഡ്വ.എൻ.ബാലചന്ദ്രൻ,ജനറൽ കൺവീനർ എസ്.ആർ.ഇന്ദ്രൻ,ചേർത്തല രാജൻ,കെ.വി. ചന്ദ്രബാബു, പി.നളിനപ്രഭ എന്നിവർ അറിയിച്ചു. രാവിലെ 8ന് പുഷ്പാർച്ചനക്കുശേഷം പാലക്കാട് വയലാർ കലാസാംസ്‌കാരികവേദി നടത്തുന്ന ആത്മാവിൽ ഒരു ചിത കാവ്യാവിഷ്‌കാരം.
9ന് കവിസമ്മേളനം നാടകകൃത്ത് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. വിദ്വാൻ കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനാകും.50 ഓളം കവികൾ കവിതകൾ അവതരിപ്പിക്കും. 10.30ന് അനുസ്മരണ സമ്മേളനം സംഗീത സംവിധായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും. അഡ്വ.എൻ.ബാലചന്ദ്രൻ അദ്ധ്യക്ഷനാകും.