
ചേർത്തല: സംസ്‌ക്കാരയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികം സംഘടിപ്പിച്ചു.രാഘവപറമ്പിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ–
ഓർഡിനേറ്റർ ബേബി തോമസ്,കെ.കെ.ജഗദീശൻ,ജോസ് ആറുകാട്ടി,തണ്ണീർമുക്കംഷാജി,ദദ്ര വേണുഗോപാൽ,തുറവൂർ സുലോചന, പി.കെ.സെൽവരാജ്,കമലാസനൻ വൈഷ്ണവം,സജിപാലേത്തറ, പ്രകാശൻ തണ്ണീർമുക്കം,മാത്യു മാടമന എന്നിവർ സംസാരിച്ചു. വയലാറിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. സെക്രട്ടറി ഗീത തുറവൂർ സ്വാഗതവും ട്രഷറർ പ്രദീപ് കൊട്ടാരം നന്ദിയും പറഞ്ഞു. തുടർന്ന് കെ.വി.ഷാജിയുടെ നേതൃത്വത്തിൽ വയലാർ ഗാനങ്ങൾ ഉൾപ്പെടുത്തി പുല്ലാങ്കുഴൽ കച്ചേരിയും നടന്നു.