s

ആ​ല​പ്പു​ഴ: വ​യ​ലാർ രാ​മ​വർ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ന്റെ അൻ​പ​ത് വർ​ഷ​ത്തെ ഓർ​മ്മ​കൾ പ​ങ്ക് വെ​ക്കു​ന്ന​തി​നാ​യി സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ വ​യ​ലാർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന രാ​ഘ​പ​റ​മ്പി​ലെ ച​ന്ദ്ര​ക​ള​ഭം ഓ​ഡി​റ്റോ​റി​യ​ത്തിൽ സം​ഘ​ടി​പ്പി​ച്ച വ​യ​ലാർ സു​വർ​ണ്ണ സ്മൃ​തി സാ​ഹി​ത്യ ആ​സ്വാ​ദ​കർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. ​പ്രൊ​ഫ​.എം തോ​മ​സ് മാ​ത്യു പ​റ​ഞ്ഞു. സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് വൈ​സ് പ്ര​സി​ഡന്റ് ഡോ.ടി.എ​സ്.ജോ​യ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​തി ത​മ്പു​രാ​ട്ടി ദീ​പ പ്ര​കാ​ശ​നം ന​ട​ത്തി. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണൻ, ആർ.കെ ദാ​മോ​ദ​രൻ , സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് ജ​ന​റൽ സെ​ക്ര​ട്ട​റി ഡോ.നെ​ടു​മു​ടി ഹ​രി​കു​മാർ, വ​യ​ലാർ ശ​ര​ത്ച​ന്ദ്ര​വർ​മ്മ തുടങ്ങിയവർ പങ്കെടുത്തു.