s

ആലപ്പുഴ: വൈ.എം.സി.എ സംഘടിപ്പിക്കുന്ന യു.ടി.ടി 67-ാ​മത് ഇ. ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് ടൂർണമെന്റ് ആരംഭിച്ചു. എൻ.സി. ജോൺ മെമ്മോറിയൽ ടേബിൾ ടെന്നിസ് അരീനയിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബ്രഹാം കുരുവിള, സ്‌പോർട്സ് ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു എബ്രഹാം, ഡയറക്ടർമാരായ റോണി മാത്യു, ബൈജു ജേക്കബ്, മുൻ പ്രസിഡന്റുമാരായ എ. ജേക്കബ് ഫിലിപ്പോസ്, ഡോ. പി. കുരിയപ്പൻ വർഗീസ്, തുടങ്ങിയവർ സംബന്ധിച്ചു.